റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ പുനര്‍ നിയമനത്തിന് മന്ത്രിസഭയുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍

November 18, 2020 - 6:32 am

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ പുനര്‍ നിയമനത്തിന് മന്ത്രിസഭയുടെ അനുമതി നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിജിലന്‍സ് ക്ലിയറന്‍സിനൊപ്പം ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ മന്ത്രിസഭായോഗത്തിന് നല്‍കാവൂയെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു. റൂള്‍സ് ഓഫ് ബിസിനസിലെ വ്യവസ്ഥകള്‍ വകുപ്പുകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

പുനര്‍ നിയമനം സംബന്ധിച്ചുളള എല്ലാ പ്രൊപ്പോസലുകളും മന്ത്രിസഭാ യോഗത്തിന് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പല വകുപ്പുകളും ഇത് പാലിക്കുന്നില്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ഫയല്‍ മന്ത്രിസഭാ യോഗത്തിന് വരുന്നതിന് മുമ്പ് വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമാക്കണം.

ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ ഫയല്‍ മന്ത്രിസഭായോഗത്തിന് സമര്‍പ്പിക്കാന്‍ പാടുളളു. നിയമന കാലാവധി കൂട്ടുന്ന കാര്യത്തിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *