നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും

January 5, 2023

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യും.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്കായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. രണ്ടാഴ്ച …

സര്‍വകലാശാല(ഭേദഗതി) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

August 25, 2022

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കുള്ള മേല്‍കൈ കുറയ്ക്കുന്നതിനുള്ള സര്‍വകലാശാല(ഭേദഗതി) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദുവാണ് ബില്‍ അവതരിപ്പിച്ചത്. നിലവില്‍ ഗവര്‍ണറുടെയും സര്‍വകലാശാലയുടെയും യു.ജി.സിയുടെയും നോമിനിമാരടങ്ങുന്ന മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് വി.സിമാരെ …

കെ റെയിൽ ; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

October 4, 2021

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവെയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് സമ​ഗ്ര പരിസ്ഥിതി ആ​ഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി …

നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ തീരുമാനം

September 16, 2021

തിരുവനന്തപുരം :പതിനഞ്ചാം കേരള നിയമ സഭയുടെ മൂന്നാം സമ്മേളനം 2021 ഒക്ടോബര്‍ 4 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2021 സെപ്‌തംബര്‍ 15ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. യോഗത്തിനുശേഷം മുഖ്യമന്ത്രിയാണ്‌ മാധ്യമങ്ങളെ കണ്ട്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കൃഷിക്കാരുടെ …

നിയമസഭാ ജീവനക്കാരില്‍ കോവിഡ്‌ പടര്‍ന്നുപിടിക്കുന്നു

August 28, 2021

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‌ ശേഷം നിയമ സഭ ജീവനക്കാരില്‍ നിരവധിപേര്‍ക്കd കോവിഡ്‌ ബാധിച്ചതായി കേരള ലെജിസ്ലേച്ചര്‍ സെക്ട്രട്ടേറിയറ്റ് അസോസിയേഷന്‍. സഭാസമിതി യോഗങ്ങള്‍ ഉള്‍പ്പടെ ഒഴിവാക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ അസോസി.ഷേന്‍ ആവശ്യപ്പെട്ടു. കോവിഡ്‌ പടര്‍ന്നുപിടിക്കുന്ന ഗുരുതര സ്‌ഛിതി വിശേഷമാണ്‌ നിയമസഭ സെക്രട്ടറിയേറ്റില്‍ …

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായുളള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍

August 24, 2021

ഇടുക്കി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദേവികുളം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പാര്‍ട്ടിയുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. ഇനി എസ് രാജേന്ദ്രന്റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്. …

നിയമസഭാ ബജറ്റ്‌ സമ്മേളനം ബക്രീദിന്‌ ശേഷം

July 1, 2021

തിരുവനന്തപുരം : കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കുന്നതിനുളള നിയമസഭാ സമ്മേളനം ബക്രീദിന്‌ ശേഷമേ തുടങ്ങാന്‍ സാധ്യതയുളളു. 2021 ജൂലൈ 21 മുതല്‍ സമ്മേളനം ആരംഭിക്കാനാണ്‌ സാധ്യത. ഈമാസം 12 മുതല്‍ തുടങ്ങാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ആലോചന. ജൂലൈയില്‍ തന്നെ …

മുഖ്യ മന്ത്രിയുടെ മറുപടി ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന്‌ സ്‌പീക്കറുടെ റൂളിംഗ്‌

June 11, 2021

തിരുവനന്തപുരം: നിയമ സഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്കുമുമ്പ്‌ മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന്‌ സ്‌പീക്കറുടെ റൂളിംഗ്‌. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്‌പീക്കര്‍ പറഞ്ഞു.. മദ്രസ അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ മുഖ്യമന്ത്രി …

കൊടകര കുഴല്‍പണക്കേസിനെ ചൊല്ലി നിയമസഭയില്‍ വാക്ക് പോര്

June 7, 2021

തിരുവനന്തപുരം: കൊടകര കുഴല്‍പണക്കേസിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെല്ലുവിളിച്ചു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായെന്നാണ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും …

‘ആർ എം പി ഐ യുഡിഎഫിന്റെ ഭാഗമല്ല, യുഡിഎഫ് പിൻതുണ പുറമേനിന്നായിരുന്നു’ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനെ ന്യായീകരിച്ച് കെ. കെ രമ

May 25, 2021

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന ആർ എം പി ഐ യുടെ പ്രഖ്യാപനത്തെ ന്യായീകരിച്ച് വടകര എം.എല്‍.എ കെ. കെ രമ. ഉപാധികളില്ലാതെയാണ് യു.ഡി.എഫ് പിന്തുണച്ചതെന്നും ആ സ്ഥിതിക്ക് ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്ക് ആര്‍.എം.പി.ഐക്ക് അവരുടെ …