റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീവ്രവാദ ഭീഷണി: സുരക്ഷ ശക്തമാക്കി യുകെ

November 4, 2020 - 11:33 am

ലണ്ടന്‍: ഓസ്ട്രിയയിലും ഫ്രാന്‍സിലും അടുത്തിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടന്‍ സുരക്ഷ ശക്തമാക്കി. രാജ്യം ആക്രമിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

ഏതു നിമിഷവും ഒരു ഭീകരാക്രമണം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.ഇവിടെയൊരു ഭീകരാക്രമണം വിദൂരത്തല്ലെന്ന അറിവ് സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഉറക്കം കെടുത്തുകയാണ്.ഏത് നിമിഷവും ഐഎസിന്റെ മുഖ്യ ശത്രുക്കളായ യുഎസും ബ്രിട്ടനും ഒരാക്രമണത്തിന് ഇരയാകുമെന്നാണ് മുന്നറിയിപ്പ് .പല വെല്ലുവിളികളും ഈ കാര്യത്തില്‍ ഐഎസിന്റെ ഭാഗത്തു നിന്നുണ്ടായി.പോരാത്തതിന് ഫ്രാന്‍സും റഷ്യയും ഐഎസിന്റെ പ്രതികാരത്തിന് ഇരയാകുകയും ചെയ്തു.

അടുത്ത ലക്ഷ്യം ഇംഗ്ലണ്ട് ആയേക്കുമെന്ന സംശയത്തെ തുടര്‍ന്ന് ലണ്ടന്‍ തെരുവുകളില്‍ പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥരെ മാത്രമല്ല രഹസ്യന്വേഷണ ഉദ്യോഗസ്ഥരേയും മഫ്തി പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. പ്രത്യേക സേന എപ്പോഴും സജ്ജമായിരിക്കുകയാണ്.ജനങ്ങള്‍ കൂടുന്ന സ്റ്റേഷനുകളിലും പ്രത്യേകമായി ഷോപ്പിങ്ങ് മാളുകളിലും പ്രത്യേക സേന തയ്യാറാണ്.പൊതു ചടങ്ങിലും സുരക്ഷാ സേന പ്രത്യേക നിരീക്ഷണം നടത്തും.വാഹന പരിശോധനയും കര്‍ശനമാക്കി.പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ബ്രിട്ടീഷ് പൗരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഐഎസിനെതിരെ ആക്രമണം ശക്തമാക്കുമ്പോഴും രാജ്യത്തിനകത്തെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *