കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ 9 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍(82), മണിയൂര്‍ സ്വദേശി അശോകന്‍(58), നാദാപുരം സ്വദേശി രാഘവന്‍(68), അത്തോളി സ്വദേശിനി ശ്രീജ(49), നരിക്കുനി സ്വദേശി അബദുള്‍ ഗഫൂര്‍(49), കൊടിയത്തൂര്‍ സ്വദേശിനി സൈനബ(68), മലപ്പുറം സ്വദേശി രാഘവന്‍നായര്‍(72), മലപ്പുറം സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മലപ്പുറം സ്വദേശി ഐശക്കുട്ടി(85) എന്നിവരാണ് മരിച്ചത്.
22 മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ 03.10.2020 ശനിയാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 813 ആയി. ഇതുകൂടാതെയുണ്ടായ മരണങ്ങള്‍ ആലപ്പുഴയിലെ പരിശോധനക്കുശേഷം സ്ഥിരീകരിക്കുന്നതാണ്.
കേരളത്തില്‍ ഇന്നലെ 7834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ വിദേശത്തുനിന്നെത്തിയവരും 187 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആണ് . ബാക്കി 6850 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്ന്ത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല, 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത വിവിധ ജില്ലകളിലായി 2,51, 286 പേര്‍ നിരീക്ഷണത്തിലാണ്.

