കൊച്ചി ഡിസംബര്‍ 3: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിലാണ് വിചാരണ വീണ്ടും പുനരാരംഭിച്ചത്.
കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ സുനി) അടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. വിചാരണ ആരംഭിക്കുമ്പോള്‍ വിദേശത്തായിരുന്ന നടന് ദിലീപ് ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇന്ന് കോടതിയില്‍ ഹാജരായിട്ടില്ല. അഭിഭാഷകന് മുഖേന ഇന്ന് അവധി ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്‍പതാം പ്രതി സുനില്‍ കുമാറിനെതിരെ വിചാരണ കോടതി നടപടികള്‍ ആരംഭിച്ചു. മുങ്ങിയ പ്രതിയുടെ ജാമ്യക്കാരനോട് ജനുവരി 10നകം കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് കോടതി ഈ മാസം 11ലേക്ക് മാറ്റി.


