റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബില്‍ കൃഷിക്കായി പാടങ്ങള്‍ ഒരുക്കുന്നതിനായി വയലുകളില്‍ വ്യാപകമായി തീയിടുന്നു

September 29, 2020 - 10:15 am

ന്യൂഡല്‍ഹി: പഞ്ചാബില്‍ പച്ചക്കറി കൃഷിക്കായി പാടങ്ങള്‍ ഒരുക്കുന്നതിനായി വയലുകളില്‍ വ്യാപകമായി തീയിടുന്നതായി റിപ്പോര്‍ട്ട്. അമൃത്സര്‍, ഗുരുദാസ്പൂര്‍, തര്‍ തരണ്‍ ജില്ലകളിലാണ് ഇത്തരത്തില്‍ തീകത്തിക്കല്‍ കൂടുതലായി നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 520 കാര്‍ഷിക തീപിടുത്തമാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒറ്റ പ്രക്രിയയിലൂടെ വിളവെടുപ്പിന്റെ എല്ലാ ഭാഗങ്ങളും പൂര്‍ത്തിയാക്കുന്ന കമ്പയിന്‍ ഹാര്‍വെസ്റ്റര്‍ യന്ത്രങ്ങളെ കര്‍ഷകര്‍ വ്യാപകമായി ആശ്രയിച്ചു തുടങ്ങിയതാണ് പാടങ്ങളില്‍ അവശേഷിക്കുന്ന കുറ്റിത്തണ്ടുകള്‍ ഇല്ലാതാക്കാന്‍ തീയിടുന്ന പ്രവണത വര്‍ധിപ്പിച്ചത്. കുറ്റി കത്തിക്കുന്ന രീതി ഹരിയാനയിലും പഞ്ചാബിലുമാണ് ഏറ്റവും കൂടുതല്‍ കാണപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

കാലികള്‍ക്ക് നല്‍കാന്‍ കഴിയാത്ത പാകത്തിലായതിനാല്‍ നെല്‍പാടങ്ങളില്‍ തീയിടുന്നത് സാധാരണമായിരുന്നെങ്കിലും ഗോതമ്പ് കുറ്റികള്‍ക്ക് തീയിടുന്ന രീതിയാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. തീ കാണപ്പെടുന്ന പ്രദേശങ്ങളില്‍ ഗോതമ്പും നെല്ലും വിളയുന്ന പ്രദേശങ്ങളാണ് കൂടുതലും. ഇവിടെ സാദാ കൊയത്തും യന്ത്രവുമാണ് കര്‍ഷകര്‍ ആശ്രയിക്കാറുള്ളത്. ജോലിക്കാരെ കിട്ടായതായതോടെ കമ്പയിന്‍ ഹാര്‍വെസറ്റര്‍ യന്ത്രത്തിനാണ് ഇപ്പോള്‍ മേധാവിത്തം. യന്ത്രം ഉപയോഗിച്ച ശേഷം അവശേഷിക്കുന്ന കുറ്റി നീക്കം ചെയ്യാനും തൊഴിലാളികളെ കിട്ടാനില്ല. ഇതോടെ പാടങ്ങളില്‍ തീയിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. ഹാര്‍വെസ്റ്റര്‍ ഉപയോഗിക്കന്നതിനേക്കാളും ഇരട്ടിയാണ് ജോലിക്കാരെ നിയോഗിച്ചാലുള്ള ചെലവ്. വൈക്കോലിനും കുറ്റിക്കും തീയിടുന്നത് ചൂട് കൂടുന്നതിനും പരിസ്ഥിതിക്ക് ആഘാതമേല്‍പിക്കുന്ന ആഗോള താപനത്തിനും കാരണമാകുന്നുവെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നെല്ലിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയനിലെ ജഗ്മോഹന്‍ സിംഗ് പറഞ്ഞു. വൈക്കോല്‍ പരിപാലനത്തിന് സര്‍ക്കാര്‍ ഒരു പ്രോത്സാഹനവും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് അത് കത്തിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. കാര്‍ഷിക തീപിടുത്തം തടയുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ വൈക്കോല്‍ കൈകാര്യം ചെയ്യുന്നതിന് ക്വിന്റലിന് 200 രൂപ പ്രഖ്യാപിച്ച് കര്‍ഷകന് നല്‍കണമെന്നും-സിംഗ് പറഞ്ഞു.
”യഥാര്‍ത്ഥത്തില്‍, കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും അത് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം അതാണ്. കാര്‍ഷിക വരുമാനം കുറയുന്നതിനാല്‍, നെല്ല് വിളവെടുപ്പും ഗോതമ്പ് വിതയ്ക്കലിനും ഇടയിലുള്ള സമയം പച്ചക്കറി കൃഷിയിലൂടെ ഉപയോഗിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *