റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും 70 ലധികം ചൂടുനീരുറവകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്

September 28, 2020 - 11:20 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും 70 ലധികം ചൂടുനീരുറവകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന്
ഡെറാഡൂണിലെ ഡബ്ല്യുഐഎച്ച്ജി ഇന്‍സ്റ്റിറ്റ്യൂട്ട്. ഉത്തരാഖണ്ഡിലെ 40 ഉറവകളില്‍ 50 ശതമാനത്തിന് വൈദ്യുതി ഉല്‍പാദന ശേഷിയുണ്ടെന്ന് ഡബ്ല്യു.ഐ.എച്ച്.ജി വ്യക്തമാക്കി. ഹിമാചല്‍ പ്രദേശില്‍ ഇത്തരത്തിലുള്ള 35 ചൂട് നീരുറവകള്‍ തിരിച്ചറിഞ്ഞതായി ഡബ്ല്യുഐഎച്ച്ജി ഡയറക്ടര്‍ കലചന്ദ് സെയ്ന്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ബാക്കി നീരുറവകളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും സൈന്‍ പറഞ്ഞു.

ഹിമാലയത്തില്‍ വ്യത്യസ്ത താപനിലയും രാസാവസ്ഥയും ഉള്ള 600 ഓളം ജിയോതര്‍മല്‍ ഉറവകളുണ്ടെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് (ജിഎസ്ടി) വ്യക്തമാക്കുന്നത്.

ഭൂമിയ്ക്കുള്ളിലെ ചൂടുകൊണ്ട് ചൂടാകുന്ന ഭൂഗര്‍ഭജലം ഭൂമിയുടെ ഉപരിതലത്തിലേയ്ക്കുയര്‍ന്നു വരുന്ന നീരുറവയാണ്. ഈ ഉറവകളില്‍ ചിലത് കുളിക്കുന്നതിനുള്ള സുരക്ഷിതമായ ചൂടുള്ള ജലത്തിന്റെ ഉറവയാണ്. ചില നീരുറവകള്‍ ചൂട് കൂടുതലായതിനാല്‍ പൊള്ളലേല്‍ക്കുകയോ മരണത്തിനോ കാരണമാകാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *