റെയില്‍പാളത്തില്‍ നിന്ന് സെല്‍ഫി: വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു

June 27, 2023

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കി പട്ടണത്തിലാണ് സംഭവം. 24/06/23 ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായതെന്ന് ലക്സര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് മംമ്ത ഗോല പറഞ്ഞു. ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസ് …

ഉത്തരാഖണ്ഡിൽ മിന്നലേറ്റ് 350 ആടുകൾ ചത്തു

March 29, 2023

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. 25/03/23 ശനിയാഴ്ച ഉത്തർകാശിയിലെ ഡുൻഡ ബ്ലോക്കിൽ രാത്രി പത്തരയോടെയാണ് മിന്നൽ ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഭൂമി ഇടിഞ്ഞുതാഴുന്നത് ഉൾപ്പെടെയുള്ള പ്രതിഭാസം നേരിടുന്ന ഉത്തരാഖണ്ഡിലാണ് മിന്നലേറ്റ് ഇത്രയധികം ആടുകൾ ചാകുന്നതും. ഡുൻഡയിലെ ഖട്ടുഖാൽ …

ഉത്തരാഖണ്ഡിലെ ജോഷിമഠിനെ മണ്ണിടിച്ചില്‍, ഭൂമി താഴല്‍ മേഖലയായി പ്രഖ്യാപിച്ചു

January 10, 2023

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിനെ മണ്ണിടിച്ചില്‍, ഭൂമി താഴല്‍ മേഖലയായി പ്രഖ്യാപിച്ചു. വിള്ളലുകള്‍ വീണ വീടുകളില്‍ നിന്ന് 60 കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. 90 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. നഗരത്തില്‍ അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നു ഗര്‍വാല്‍ കമ്മിഷണര്‍ സുശീല്‍ …

ഉത്തരാഖണ്ഡിലെ ജോശിമഠിൽ ദുരിതബാധിതകർക്ക് മാസം 4000 രൂപ വീതം അടുത്ത ആറു മാസത്തേക്ക് നൽകുമെന്ന് സർക്കാർ

January 7, 2023

ദെഹ്‌റാദൂൺ: വിചിത്രമായ ഭൗമപ്രതിഭാസം മൂലം വിള്ളൽവീണ് നിരവധി വീടുകൾ അപകടാവസ്ഥയിലായ ഉത്തരാഖണ്ഡിലെ ജോശിമഠിൽ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. 2023 ജനുവരി 7 ശനിയാഴ്ച സംഭവസ്ഥലത്ത് നേരിട്ടെത്തി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തും. ജോശിമഠ് നഗരത്തിലെ സുരക്ഷിതപ്രദേശത്ത് വലിയ താത്ക്കാലിക …

പന്തിന്റെ കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍

December 31, 2022

ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടിവി ക്യാമറയില്‍. അതി വേഗത്തില്‍ പാഞ്ഞെത്തിയ മെഴ്സിഡെസ് ബെന്‍സ് കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് കരണം മറിഞ്ഞ് അഗ്‌നിക്കിരയാകുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് സി.സി.ടിവിയില്‍ പതിഞ്ഞിരിക്കുന്നത്. കാറിന്റെ ചില്ല് തകര്‍ത്താണ് …

കോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു

October 18, 2022

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗുരുഡ്ഛഠിയില്‍ തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. നാല് തീര്‍ഥാടകരും രണ്ട് പൈലറ്റുമാരും ആണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി.കേദാര്‍നാദ് ധാമിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി

ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

October 5, 2022

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. പൗരി ഗര്‍വാള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. 500 മീറ്റര്‍ താഴ്ചയുള്ള തോട്ടിലേക്ക് ബസ് മറിയുകയായിരുന്നു.ഹരിദ്വാറിലെ ലാല്‍ദാംഗില്‍ നിന്ന് കരാഗോണിലേക്ക് പോവുകയായിരുന്ന വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസാണ് …

അങ്കിത ഭണ്ഡാരി വധം: ബലപ്രയോഗം നടന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

September 26, 2022

ഡെ്റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19)യുടെ സംസ്‌കാരം നടത്തി. ബി.ജെ.പി. നേതാവിന്റെ മകന്‍ പ്രതിയായ കേസില്‍ തെളിവു നശിപ്പിക്കാനാണ് റിസോര്‍ട്ട് ഇടിച്ചുനിരത്തിയതെന്ന് ആരോപിച്ചു കുടുംബം ആദ്യം സംസ്‌കാരച്ചടങ്ങ് നടത്താന്‍ വിസമ്മതിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് ഡോ. വിജയ് ജോഗ്ദാനന്ദയുമായി …

വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ് പ്രസിഡന്റ്

September 9, 2022

ഡെറാഡൂൺ: ആദ്യം സ്വന്തമായൊരു ബുൾഡോസർ വാങ്ങും. തുടർന്ന് വഖഫ് ഭൂമികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കും. ഉത്തരാഖണ്ഡ് വഖഫ് ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ ബിജെപി നേതാവ് കൂടിയായ മുഹമ്മദ് ഷദാബ് ഷംസിന്റേതാണ് വിവാദ പ്രസ്താവന .വഖഫ് ബോർഡ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെയാണ് അദ്ദേഹം വിവാദ …

കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി; യാത്രക്കാർ വഴിയിൽ കുടുങ്ങി.

July 31, 2022

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതർ അറിയിച്ചു.തുടർന്ന് തീർഥാടകർ ഹൈവേയുടെ ഇരുവശങ്ങളിലും കുടുങ്ങിയിട്ടുളളതായി ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു. …