റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡീഷയില്‍ ഷെല്‍ട്ടര്‍ ഹോമിന്റെ മറവില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച ബ്രീട്ടിഷ് പൗരന്‍ അറസ്റ്റില്‍

August 22, 2020 - 2:50 pm

ഭുവനേശ്വര്‍: ഒഡിഷയിലെ ജാര്‍സുഗുഡയിലെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. 68കാരനായ ജോണ്‍ പാട്രിക് ബ്രിഡ്ജാണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിയിരുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടി കഴിഞ്ഞിരുന്നത്. സ്ഥാപനത്തിലെ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലെ അന്വേഷണത്തിനിടെയാണ് പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

ന്യൂസിലാന്‍ഡ് അടിസ്ഥാനമായ എന്‍ജിഒ ആണ് ഫണ്ട് ദുരുപയോഗത്തില്‍ പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടന്ന കേസ് അന്വേഷണത്തിനിടെയാണ് ആണ്‍കുട്ടി പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തെന്നും കോടതിയില്‍ ഹാജരാക്കിയെന്നും പൊലീസ് സൂപ്രണ്ട് രാഹുല്‍ പി ആര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *