സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ൽ കൂ​ട്ട​ക്കൊ​ല : 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു

ജു​ബ: സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ഒ​ട്ടേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ജു​ബ​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​മാ​ണു സം​ഭ​വം. നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ തു​റ​സാ​യ സ്ഥ​ല​ത്ത് കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യം പു​റ​ത്തു​വ​ന്നു.

ഒ​ട്ടേ​റെ പേ​ർ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു

സെ​ൻ​ട്ര​ൽ ഇ​ക്വ​റ്റേ​റി​യ സം​സ്ഥാ​ന​ത്തെ ജെ​ബെ​ൽ ഇ​റാ​ക്കി​ലെ സ്വ​ർ​ണ​ഖ​നി​യി​ലാ​ണ് കൂ​ട്ട​ക്കൊ​ല അ​ര​ങ്ങേ​റി​യ​ത്. ഒ​ട്ടേ​റെ പേ​ർ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മു​ൻ​കാ​ല​ത്തും ഈ ​സ്വ​ർ​ണ​ഖ​നി​യി​ൽ ഖ​ന​ന ക​മ്പ​നി​ക​ളും അ​ന​ധി​കൃ​ത ഖ​ന​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →