.
കൊല്ലം: 2030-ഓടെ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും സിപിഎം നേതാവ് ചിന്ത ജെറോമും ബിജെപിയിലേക്ക് വരേണ്ടവരാണെന്ന് ബിജെപി കൊല്ലം ജില്ലാ ഭാരവാഹി രാജി പ്രസാദ്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച ദേശപ്പോര് എന്ന സംവാദപരിപാടിയ്ക്കിടെയായിരുന്നു രാജി പ്രസാദിന്റെ പരിഹാസം.
സിപിഎം-ബിജെപി ബാന്ധവമുണ്ടെന്ന് ബിന്ദു കൃഷ്ണയും കോണ്‍ഗ്രസ്-ബിജെപി ബാന്ധവമുണ്ടെന്ന് ചിന്ത ജെറോമും
സംവാദത്തിനിടെ സിപിഎം-ബിജെപി ബാന്ധവമുണ്ടെന്ന് ബിന്ദു കൃഷ്ണയും കോണ്‍ഗ്രസ്-ബിജെപി ബാന്ധവമുണ്ടെന്ന് ചിന്ത ജെറോമും ആരോപിച്ചിരുന്നു. ഇതിനു മറുപടിയായായിരുന്നു രാജി പ്രസാദിന്റെ പരാമര്‍ശം.
