ലോക ഫാക്ടറിയെന്ന ചൈനയുടെ വിശേഷണം അവസാനിച്ചതായി ആപ്പിള്‍ ഐ ഫോണ്‍ വിതരണ കമ്പനി ചെയര്‍മാന്‍: ടെക് കമ്പനികള്‍ ചൈനയുടെ പുറത്തേക്ക് പ്ലാന്റുകള്‍ മാറ്റുന്നു

വാഷിങ്ടണ്‍: ചൈന-അമേരിക്ക വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോക വ്യാപര ഫാക്ടറിയെന്ന വിശേഷണം ചൈനയ്ക്ക് നഷ്ടമായതായി ആപ്പിള്‍ ഐ ഫോണ്‍ വിതരണ കമ്പനി ഫോക്‌സ് കോണ്‍ ചെയര്‍മാന്‍ യങ് ലിയു.

ആപ്പിള്‍ ഇന്‍ക് അടക്കം നിരവധി ടെക് ഭീമന്‍മാരാണ് വിതരണ ശ്യംഖല ചൈനീസ് മാര്‍ക്കറ്റില്‍ നിന്ന് മാറ്റുന്നത്. ഇത് തുടക്കമാണെന്നും പതിയെ പതിയെ ചൈനയ്ക്ക് പുറത്തേക്ക് ഉല്‍പ്പാദനം പൂര്‍ണമായും മാറ്റുമെന്നുമാണ് യങ് ലീ പറഞ്ഞത്.

ഡെല്‍ ഡെസ്‌ക്ടോപ്പ്, നൈന്‍ റ്റെഡോ സ്വിച്ചസ്, ഐ ഫോണ്‍ എന്നിവയുടെ നിര്‍മാണമാണ് ചൈനയില്‍ നിന്ന് മാറ്റി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ 25 ശതമാനമായിരുന്നു ചൈനയുടെ പുറത്ത് കമ്പനിയുടെ ഉല്‍പ്പന്ന നിര്‍മാണം. അത് ഇപ്പോള്‍ 30 ശതമാനമായി ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ആഗോള തലത്തിലുള്ള ചൈനയുടെ കയറ്റുമതി 2008 ലെ 7 ശതമാനത്തില്‍നിന്ന് 2018ല്‍ 11 ശതമാനമായി വളര്‍ന്നിരുന്നു. ലോക വ്യാപാര രംഗത്തെ ചൈനയുടെ വര്‍ധിക്കുന്ന സാന്നിധ്യമാണ് ‘ലോകത്തിന്റെ ഫാക്ടറി’ എന്ന പേര് അതിനു നേടിക്കൊടുത്തത്.

2020 സാമ്പത്തിക വര്‍ഷം 65 ബില്യണ്‍ യുഎസ് ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനം വരും ഇത്. നിര്‍മ്മിത ഉല്‍പന്നങ്ങളാണ് ഇതില്‍ 96 ശതമാനവും. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ (33 ശതമാനം) ഇലക്ട്രോണിക് സാമഗ്രികളാണ്. എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങള്‍ രണ്ടാം സ്ഥാനത്തും (32 ശതമാനം) കെമിക്കല്‍ ഉല്‍പന്നങ്ങള്‍ (20 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്

Share
അഭിപ്രായം എഴുതാം