ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതിനൽകി നൈറ്റ്സ്

ബെംഗളൂരു : ∙ ജോലി നൽകുമെന്ന് വാ​ഗ്ദാ​നം ചെയ്ത് ക്യാമ്പസുകളിൽനിന്ന് ഇൻഫോസിസ് റിക്രൂട്ടചെയ്ത ഉദ്യോ​ഗാർത്ഥികൾക്ക് 2 വർഷമായിട്ടും ജോലി നൽകിയില്ല. രണ്ടായിരത്തിലധികം പേരെയാണ് ഇൻഫോസിസ് റിക്രൂട്ട് ചെയ്തിരുന്നത്. ഇതിനെതിരെ പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചു.

പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.

പുണെ ആസ്ഥാനമായുള്ള നൈറ്റ്സ് നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെപ്തംബറിൽ കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാൽ കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണു വിഷയത്തെ സമീപിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നൈറ്റ്സ് ഒക്ടോബർ 2ന് വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.

എൻജിനീയർ തസ്തികയിലേക്കായിരുന്നു. റിക്രൂട്ട്മെന്റ്

2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് ഇവർ ആദ്യം പരാതി നൽകിയത്. സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ തസ്തികയിലേക്കാണ് ഇൻഫോസിസ് 2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കാത്തതെന്നാണു പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →