കൊച്ചി: പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണല്‍ (പി.ജി.ഐ) ഇന്ത്യയുടെ മെന്‍ ഓഫ് പ്ലാറ്റിനം ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. സൂര്യകുമാറിനെ മുഖമാക്കി പുതിയ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ആറ് ഡിജിറ്റല്‍ സിനിമകള്‍, ഒരു ടെലിവിഷന്‍ ചിത്രം, മറ്റു രൂപങ്ങളിലുള്ള പ്രചാരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണു ക്യാമ്പയിന്‍.
‘എ മിനുട്ട് വിത്ത്് മെന്‍ ഓഫ് പ്ലാറ്റിനം: സൂര്യകുമാര്‍ യാദവ്’ എന്നു പേരു നല്‍കിയിരിക്കുന്ന പരമ്പരയ്ക്കാണ് രൂപം നല്‍കുന്നത്. ആറു ഭാഗങ്ങളുള്ള ഈ മിനി പരമ്പര സൂര്യകുമാറിന്റെ ജീവിതത്തെ വെളിച്ചത്തുകൊണ്ടുവരികയും അദ്ദേഹത്തിന്റെ യാത്രയുടെ വഴിത്താരകള്‍ കണ്ടെത്തുകയും അവയെല്ലാം മെന്‍ ഓഫ് പ്ലാറ്റിനം പ്രതിനിധീകരിക്കുന്ന മുഖ്യ മൂല്യവുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. മെന്‍ ഓഫ് പ്ലാറ്റിനം പ്രചാരണത്തിന് ടെലിവിഷന്‍, അച്ചടി, ഡിജിറ്റല്‍, സോഷ്യല്‍, പിആര്‍ മേഖലകളില്‍ ഉടനീളം ഔട്ട് റീച്ച് പിന്തുണയുമുണ്ട്



