റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചായ ഉണ്ടാക്കി വസ്ത്രങ്ങള്‍ അലക്കി: കോവിഡ് സ്വയം പര്യാപ്തനാക്കിയെന്ന് ശിവരാജ് സിങ് ചൗഹാന്‍

July 30, 2020 - 1:36 pm

മധ്യപ്രദേശ് : സ്വന്തമായി ചായ ഉണ്ടാക്കിയെന്നും വസ്ത്രങ്ങള്‍ അലക്കിയെന്നും വെളിപ്പെടുത്തി കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കോവിഡ് മഹാമാരിയെ പേടിക്കേണ്ടതില്ലെന്നും അതു സ്വയംപര്യാപ്തത പഠിപ്പിക്കുമെന്നും അദ്ദേഹം വിര്‍ച്വല്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ഭോപാലിലെ ചിരായു ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നത്.

ഞാന്‍ നന്നായിരിക്കുന്നു; ജോലി ചെയ്യാനാണ് ശ്രമിക്കുന്നത്. ചുമയ്ക്ക് കാര്യമായ മാറ്റമുണ്ട്. എന്റെ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്, സ്വന്തമായി ചായയുണ്ടാക്കി, വസ്ത്രങ്ങളും കഴുകി. കോവിഡ്19 നിങ്ങളെ സ്വയംപര്യാപ്തരാക്കും. എന്റെ കൈക്ക് ഒടിവുണ്ടായിരുന്നു. ഫിസിയോതെറപ്പി ചെയ്തിരുന്നു. പക്ഷേ, ആശുപത്രിയില്‍ വച്ച് വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ കൈകള്‍ അനങ്ങുന്നുണ്ട്. എന്റെ കൈയുടെ ചലനാത്മകത ഒത്തിരി ഭേദപ്പെട്ടു. ഇപ്പോള്‍ പഴയതില്‍നിന്നും മെച്ചപ്പെട്ടതായി കാണാം’ ചൗഹാന്‍ മന്ത്രിസഭാംഗങ്ങളോടു പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തനിക്ക് കോവിഡ്19 പോസിറ്റീവ് ആണെന്ന കാര്യം ചൗഹാന്‍ ട്വീറ്റിലൂടെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *