റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘കാപ്പിക്കോ റിസോർട്ട് പൊളിക്കൽ 2023 മാർച്ച് 25 നകം പൂർത്തിയാക്കും’, സംസ്ഥാനം സുപ്രീംകോടതിയിൽ

March 1, 2023 - 11:43 am

ദില്ലി: ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കൽ 2023 മാർച്ച് 25 നകം പൂർത്തിയാക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ. റിസോർട്ടിലെ കോട്ടേജുകളിൽ 54 എണ്ണത്തിൽ 34 എണ്ണം പൂർണ്ണമായി പൊളിച്ചു. 2023 മാർച്ച് 25 നകം ബാക്കിയുള്ള 20 എണ്ണം കൂടി പൊളിച്ച് നീക്കുമെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പൊളിക്കൽ തുടരുന്നത്. 2022 സെപ്റ്റംബര്‍ 15 ന് റിസോര്‍ട്ടിന്‍റെ പൊളിക്കല്‍ നടപടി തുടങ്ങി. പൊളിച്ച അവശിഷ്ടങ്ങള്‍ ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടി മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സമീപത്തെ ജലാശയങ്ങളെ മലിനമാക്കാത്ത രീതിയിലാണ് പൊളിക്കല്‍ നടക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ പൊളിക്കൽ പൂർത്തിയാക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *