റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

March 30, 2026 - 4:48 pm

കുവൈറ്റ് സിറ്റി | ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് സ്ഥിരീകരണം. രാമനാഥപുരം ജില്ലയിലെ കൊളത്തൂര്‍ സ്വദേശിയായ സന്താന ശെല്‍വം (40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു മാർച്ച് 30 തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുവൈത്തിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായത്. ഈ സമയം സന്താന ശെല്‍വം ഡ്യൂട്ടിയിലുണ്ടായിരുന്നു.

അഗാധമായ ദു: ഖം രേഖപ്പെടുത്തി എംബസി

ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ജല വൈദ്യുത മന്ത്രാലയം അറിയിച്ചു.സംഭവത്തില്‍ അഗാധമായ ദു: ഖം രേഖപ്പെടുത്തിയ എംബസി മരിച്ച ഇന്ത്യന്‍ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്ത് അധികാരികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി.

മത്സ്യബന്ധനത്തിനുള്‍പ്പടെ നിരോധനമേര്‍പ്പെടുത്തി.

ബഹ്‌റൈനില്‍ പുലര്‍ച്ചെ മൂന്ന് തവണ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. കടല്‍ മാര്‍ഗമുള്ള യാത്ര ഉള്‍പ്പടെ വേണ്ടെന്ന് ബഹ്‌റൈന്‍ ജനങ്ങള്‍ക്കുമുന്നറിയിപ്പു നല്‍കി. മത്സ്യബന്ധനത്തിനുള്‍പ്പടെ നിരോധനമേര്‍പ്പെടുത്തി. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് വിലക്ക്. ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുയാണെന്നും ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍തോതിലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *