ജൂനിയര്‍ ബാസ്‌കറ്റ്: ക്വാര്‍ട്ടറില്‍ കേരളത്തിന് ഛത്തീസ്ഗഡ് എതിരാളി

ബംഗളുരു: 72-ാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. പുരുഷവിഭാഗത്തില്‍ ചണ്ഡിഗഡ് പഞ്ചാബിനെയും ഉത്തര്‍പ്രദേശ് മിസോറമിനെയും തമിഴ്‌നാട് മധ്യപ്രദേശിനെയും കര്‍ണാടക രാജസ്ഥാനെയും നേരിടും. രണ്ടാം റൗണ്ടിലെ ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ തമിഴ്‌നാടിനെ 67-59 ന് തോല്‍പ്പിച്ച് ചണ്ഡിഗഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഗ്രൂപ്പ് എഫില്‍ ഉത്തര്‍ പ്രദേശ് 94-66 ന് കര്‍ണാടകയെ പരാജയപ്പെടുത്തി. വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ ഛത്തീസ്ഗഡാണ് കേരളത്തിന്റെ എതിരാളികള്‍. തമിഴ്‌നാട്-മധ്യപ്രദേശ്, പഞ്ചാബ്-ചണ്ഡിഗഡ്, മഹാരാഷ്ട്ര-ഉത്തര്‍പ്രദേശ് എന്നീ ടീമുകള്‍ തമ്മിലാണ് മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →