ദേശീയ പതാകക്കൊപ്പം കാവി പതാക ഉയര്‍ത്താന്‍ ശ്രമം: തടഞ്ഞ് കര്‍ണാടക പോലീസ്

August 16, 2023

ബെലഗാവി: കര്‍ണാടകയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ദേശീയ പതാകക്കൊപ്പം കാവി പതാക ഉയര്‍ത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. ബെലഗാവി ജില്ലയിലെ നിപാനിയില്‍ രണ്ട് മുന്‍സിപാലിറ്റി കോര്‍പറേറ്റര്‍മാരും അണികളുമാണ് കാവി പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. മുന്‍സിപാലിറ്റി കെട്ടിടത്തില്‍ ഇരു പതാകകളും ഒന്നിച്ചുയര്‍ത്താനായിരുന്നു ശ്രമം.നിപാനി മുന്‍സിപാലിറ്റിയിലെ …

ക്രിപ്റ്റോ കറൻസി കേസിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ

August 3, 2023

കർണാടക : സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതികളിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ. കൈക്കൂലിയായി വാങ്ങിയ നാല് ലക്ഷം രൂപ പൊലീസുകാരുടെ വാഹനത്തിൽ നിന്ന് കളമശ്ശേരി പൊലീസ് കണ്ടെത്തി. 26 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ് …

കർണാടകയിൽ നേരിയ ഭൂചലനം

July 25, 2023

കർണാടക: കർണാടകയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് …

നന്ദിനി പാലിന് വില കൂട്ടി; ലിറ്ററിന് 3 രൂപ, ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍

July 22, 2023

കര്‍ണാടക: നന്ദിനി പാലിന് കര്‍ണാടകയില്‍ വില വര്‍ദ്ധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ഉടൻ വില പരിഷ്കരിക്കാൻ തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ് പ്രസിഡന്റ് ഭീമ നായിക് പറഞ്ഞു. ഡെക്കാൻ ഹെറാൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് …

ബസിൽ സൗജന്യ യാത്രയ്ക്കായി ബുർഖയണിഞ്ഞ് പുരുഷന്റെ യാത്ര; കയ്യോടെ പിടികൂടി നാട്ടുകാർ

July 7, 2023

കർണാടക: സൗജന്യ യാത്രക്കായി ബസിൽ ബുർഖയണിഞ്ഞ് യാത്ര ചെയ്തയാൾ പിടിയിൽ. കർണാടകയിലെ ധർവാഡ് ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ബുർഖയണിഞ്ഞ് യാത്ര ചെയ്യുന്നത് പുരുഷനാണെന്ന് മനസിലാക്കിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്ക് ബസിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന …

കർണാടക ഒരു തുടക്കം മാത്രം, പ്രതിപക്ഷം ഒറ്റകെട്ടായി ബിജെപിയെ തോൽപ്പിക്കാൻ പോവുന്നു; രാഹുൽ ഗാന്ധി
എല്ലാ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ടെന്നും നമ്മൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു
കർണാടക ഒരു തുടക്കം മാത്രം, പ്രതിപക്ഷം ഒറ്റകെട്ടായി ബിജെപിയെ തോൽപ്പിക്കാൻ പോവുന്നു; രാഹുൽ ഗാന്ധി.
പട്ന: പ്രതിപക്ഷ പാർട്ടികൾ ഒന്നു ചേർന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക വിജയം ഇതിന്‍റെ തുടക്കമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാറുകാർ നൽകിയത് വലിയ പിന്തുണയാണെന്നും രാഹുൽ പ്രതികരിച്ചു.പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനായാണ് രാഹുൽ പട്നയിലെത്തിയത്.

June 23, 2023

ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമണവും പ്രചരിപ്പിക്കുവാനുമാണ് ബിജെപിയുടെ ശ്രമം. രാജ്യത്തെ ഒരുമിപ്പിക്കാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ടെന്നും നമ്മൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ പ്രധാനമന്ത്രിയടക്കം …

വളർത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തി; സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ

June 23, 2023

കർണാടക: വളർത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തിയ കേസിൽ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ. കർണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം. ബന്ദിപൂർ ടൈഗർ റിസർവിലുള്ള പുലിയെ കൊന്നതിനാണ് രമേശ് എന്നയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് …

കർണാടകയിലെ ‘മതപരിവർത്തന നിരോധന നിയമം’ പിൻവലിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ
കർണാടകയുടെ ചുവടു പിടിച്ച് ഈ നിയമം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ സർക്കാരുകൾ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു

June 18, 2023

കൊച്ചി: ബിജെപി സർക്കാർ കർണാടകയിൽ നടപ്പാക്കിയ വിവാദ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. ഈ തീരുമാനം മത സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവർക്കും എല്ലാ ജനാധിപത്യ വിശ്വാസങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണെന്ന് സഭ …

യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസ് കസ്റ്റഡിയിൽ

June 17, 2023

ദാവൻഗരെ : കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ …

കർണാടകയിൽ ബിജെപി സർക്കാർ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കോൺഗ്രസ്
ക്രിസ്ത്യൻ സമൂഹം അടക്കം മതപരിവർത്തന നിരോധന നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു

June 15, 2023

ബെംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ നടപ്പാക്കിയ വിവാദ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കോൺഗ്രസ് റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് സിദ്ധരാമയ്യ സർക്കാരിന്‍റെ നടപടി. ബിജെപി സർക്കാർ നിയമം പാസാക്കിയപ്പോൾ കോൺഗ്രസ് സഭയിൽ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു.കർണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 …