യു.എസ് ഭീകരവിരുദ്ധവിഭാഗം മേധാവി ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രാദേശിക സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എസ്. ഭീകരവിരുദ്ധ വിഭാഗം കോ- ഓഡിനേറ്റര്‍ തിമോത്തി ബെറ്റ്‌സ് ഇന്ത്യ സന്ദര്‍ശിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണിത്.

വരുന്ന 12 മുതല്‍ 13 വരെയാണ് ന്യൂഡല്‍ഹിയില്‍ ഇന്ത്യ-യുഎസ് ഭീകരവിരുദ്ധ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് വാര്‍ഷിക യോഗം. അമേരിക്കന്‍ പ്രതിനിധിസംഘത്തെ ബെറ്റ്‌സ് നയിക്കുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ജപ്പാനും ഫിലിെപ്പെന്‍സും സന്ദര്‍ശിച്ച ശേഷമാണ് ബെസ്റ്റ് ഇന്ത്യയിലെത്തുന്നത്.പ്രാദേശികവും ആഗോളവുമായ തീവ്രവാദ ഭീഷണി, സഹകരണ ഉഭയകക്ഷി, തീവ്രവാദവിരുദ്ധ പ്രോഗ്രാമിങ്, നിയമ നിര്‍വഹണവും ജുഡീഷ്യല്‍ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങള്‍ എന്നിവ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് അവലോകനം ചെയ്യുമെന്ന് സ്‌േറ്ററ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷം, പ്രത്യേകിച്ച് ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഇസ്‌ലാമിക് സ്‌േറ്ററ്റ്- ഖൊറാസാന്‍ പ്രവിശ്യ തുടങ്ങിയ ഇന്ത്യാവിരുദ്ധ ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പാക്കിസ്താനിലെ ഈ ഗ്രൂപ്പുകളുടെ തുടര്‍സാന്നിധ്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ജപ്പാനില്‍, ഓസ്‌ട്രേലിയയിലെയും ജപ്പാനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഡിസംബര്‍ എട്ടിന് ബെറ്റ്‌സ് ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇന്തോ-പസഫിക്കിലെ നിരന്തരഭീഷണികള്‍ ഉള്‍പ്പെടെയുള്ള നിലവിലെ ഭീകരതയുടെ ഭൂപ്രകൃതി എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഈ ചര്‍ച്ചകള്‍.

ഫിലിപ്പീന്‍സില്‍, തീവ്രവാദ വിരുദ്ധ സഹകരണത്തെക്കുറിച്ചും യുഎസ്-ഫിലിപ്പീന്‍സ് സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചുമാണ് ചര്‍ച്ച നടന്നത്. ഒക്‌ടോബറില്‍ ന്യൂഡല്‍ഹിയില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭീകരവിരുദ്ധ സമിതിയുടെ (സി.ടി.സി) പ്രത്യേക യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ച് ഒരു മാസത്തിന് ശേഷമാണ് ബെറ്റ്‌സിന്റെ സന്ദര്‍ശനം

Share
അഭിപ്രായം എഴുതാം