ദേശീയ പാര്‍ട്ടി ലക്ഷ്യത്തിലേക്ക് എഎപി

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടിയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആംആദ്മിക്ക് ഗുജറാത്തില്‍ നിന്ന് ലഭിക്കുന്ന വോട്ട് വിഹിതവും സീറ്റുകളും ഏറെ നിര്‍ണായകമാണ്. ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ വലിയ സാന്നിധ്യമായ ആപ്പിന് ഗുജറാത്തില്‍ ആറ് ശതമാനം വോട്ട് ലഭിക്കുകയും 2 സീറ്റുകള്‍ വിജയിക്കുകയും ചെയ്താല്‍ ദേശീയ പാര്‍ട്ടിയെന്ന പദവി ലഭിക്കും.അതിനേക്കാളേറെ പല സീറ്റുകളിലും ആംആദ്മി മൂന്നാം സ്ഥാനത്താണെങ്കിലും അവയില്‍ പലതിലും കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപിക്ക് മുന്നിലെത്താന്‍ അവസരമൊരുക്കിയത് ആപ്പ് പിടിച്ച വോട്ടുകളാണെന്നതും വ്യക്തം. അതിനൊപ്പം കഴിഞ്ഞ 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് പിന്നീട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ കൂടി ചേര്‍ന്നപ്പോള്‍ ബിജെപിക്ക് അവരുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിലേക്ക് അടുക്കാനും സാധിച്ചു. കഴിഞ്ഞ തവണ 99 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപി 2022ല്‍ 150 സീറ്റുകളുടെ ഭൂരിപക്ഷത്തിലേക്കാണ് കുതിക്കുന്നത്.

Share
അഭിപ്രായം എഴുതാം