പിഎസ്.സിയുടെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുന്നു

തിരുവനന്തപുരം : പിഎസ്.സിയുടെ ബിരുദതല പ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകും. ആദ്യപരീക്ഷ 2022 ഒക്‌ടോബർ 22ന് നടത്തിയിരുന്നു, നവംബർ 19 നാണ് അടുത്ത പരീക്ഷ.ഇതിൽ രണ്ടിലും പങ്കെടുക്കാൻ കഴിയാത്തവർക്കാണ് ഡിസംബർ 10ലെ മൂന്നാം പരീക്ഷ എഴുതാൻ അവസരം നൽകുന്നത്.ഈ രണ്ടു ദിവസങ്ങളിലും അംഗീകൃത സർവകലാശാല പരീക്ഷ ഉണ്ടായിരുന്നവർ ഹാൾ ടിക്കറ്റ് ഹാജരാക്കണം.

അപകടത്തിൽപെട്ടവരും രോഗങ്ങൾക്കും പ്രസവത്തിനും ചികിത്സയിൽ കഴിയുന്നവരും യാത്ര ചെയ്യാൻ കഴിയാത്ത ഗർഭിണികളും മെഡിക്കൽ സർട്ടിഫിക്കറ്റും ചികിത്സാ സർട്ടിഫിക്കറ്റും ഹാജരാക്കണം. പരീക്ഷാ ദിവസം സ്വന്തം വിവാഹമാണെങ്കിലും ഉറ്റബന്ധുക്കൾക്ക് മരണം സംഭവിച്ചാലും രേഖകൾ സഹിതം അപേക്ഷിക്കണം.തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിലും മറ്റുജില്ലക്കാർ ജില്ലാ ഓഫീസുകളിലും നേരിട്ട് സമർപ്പിക്കണം.ഈ മാസം 14 മുതൽ 30 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 0471 2546260, 246 എന്ന നമ്പറിൽ ബന്ധപ്പെടണം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 4/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 17, 18 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം . ഫോൺ :0471 2546448. കെ.എസ്.എഫ്.ഇയിൽ ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 376/2020) അർഹതാ നിർണ്ണയ പരീക്ഷയുടെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർക്ക് 14, 15, 16 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും 14, 16 തീയതികളിൽ കോഴിക്കോട് മേഖല ഓഫീസിലും 23 ന് എറണാകുളം മേഖല ഓഫീസിലും രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി)/പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 386/2019, 388/2019 തുടങ്ങിയ) തസ്തികയിലേക്കുള്ള ബിരുദതല മുഖ്യപരീക്ഷ (ഒ.എം.ആർ) 22 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും

Share
അഭിപ്രായം എഴുതാം