Tag
ന്യൂസ് ഡെസ്ക്

വിദ്യാർത്ഥികൾക്കുളള ആലപ്പുഴ കലക്ടറുടെ ഉപദേശത്തിൽ അനുകൂലിച്ചും ട്രോളിയും നിരവധി പേർ കമന്റിൽ

August 22, 2022 - 6:40 am

ആലപ്പുഴ: ഫേസ്ബുക്ക് കുറിപ്പിലൂടെ വിദ്യാർത്ഥികൾക്ക് ഉപദേശവുമായി ആലപ്പുഴ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ വീണ്ടും രം​ഗത്ത്. സ്കൂൾ അവധിയായതുകൊണ്ട് എല്ലാവരും രാത്രി ഹോം വർക്ക് ചെയ്യണമെന്നും പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും കലക്ടർ ഉപദേശിച്ചു. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായിൽ വെച്ച് കൊടുക്കാൻ മറക്കരുതെന്നും കലക്ടർ ഓർമിപ്പിച്ചു.

വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ. എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യണമെന്നും കലക്ടർ കുറിച്ചു. കമന്റിൽ നിരവധി പേർ അനുകൂലിച്ചും ട്രോളിയും രം​ഗത്തെത്തി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ തുടരുന്നു : നാളെ സ്കൂൾ അവധി ഒക്കെയല്ലേ. അതുകൊണ്ട് എല്ലാവരും ഇന്ന് രാത്രി തന്നെ ഹോംവർക് ചെയ്ത് വെക്കണം. നാളെ പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം.

ആദ്യ ഉരുള അവരുടെ വായിൽ വെച്ച് കൊടുക്കാൻ മറക്കരുത് കേട്ടോ. വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ. എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യുമല്ലോ…ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *