കൊച്ചി : തൃക്കാക്കരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറ്റിയ അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് .മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തതാണ് പിണറായി വിജയന്റെ വാക്കുകളെന്നും , പി ടി തോമസിനെപ്പെലെ ഒരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നുവെന്നും പിടിയുടെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമാ തോമസ് ചോദിച്ചു.
.പിടി.തൃക്കാക്കരയുടെ അഭിമാനമായിരുന്നുവെന്നും പിടിയെ അറിയാവുന്നതുകൊണ്ടാണ് രണ്ടാം വട്ടവും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച വിജയിപ്പിച്ചതെന്നും ഉമാതോമസ് പറഞ്ഞു. മരണത്തെ മുഖ്യമന്ത്രി ആഘോഷമാക്കി മാറ്റുകയാണോ .പിടിയുടെ മരണം സുവര്‍ണാവസരമായി മുഖ്യമന്ത്രി കാണുമ്പോള്‍ കേരളീയര്‍ നഷ്ടമായാണ് കാണുന്നത്. തൃക്കാക്കരയില്‍ സഹതാപത്തിന്റെ പോരാട്ടമല്ല. രാഷിട്രീയ പോരാീട്ടമാണെന്നും ഉമാ തോമസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. നിയമ സഭയില്‍ യുഡിഎഫിന്റെ കുന്തമുനയായിരുന്നു പിടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ് ആ വിരോധം മനസില്‍ സൂക്ഷിച്ചാണ് മുഖ്യമന്ത്രി ഇത്തരം പദം പ്രയോഗിച്ചത്. പരനാറി, കുലംകുത്തി പ്രയോഗങ്ങളില്‍ അഗ്രഗണ്യനാണ് മുഖ്യമന്ത്രി. കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കുകയും ചെയ്യും.

