ധക്ക: വിരമരുന്നും ചില ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍ തയ്യാറെടുക്കുന്നു. ഐവര്‍മെക്ടിന്‍, ഡോക്സിസെക്ലിന്‍ എന്നീ മരുന്നുകളെക്കുറിച്ചാണ് ഐസിഎംആര്‍ പരിശോധന നടത്തുക. ബംഗ്ലാദേശില്‍നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഈ മരുന്നിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നത്. കോവിഡിനെതിരേ പോരാടാന്‍ ബംഗ്ലാദേശ് ഉപയോഗിച്ചുവരുന്നവയാണ് ഈ മരുന്നുകള്‍.
ഈ മരുന്ന് ഉപയോഗിച്ച അറുപതു ശതമാനം പേര്‍ക്കും രോഗം ഭേദമായതായി ബംഗ്ലാദേശ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. എം ഡി താരീക് അലാം പറയുന്നു. ഐസിഎംആര്‍ ഈ മരുന്ന് ഇന്ത്യയില്‍ മനുഷ്യരില്‍ പ്രയോഗിച്ചിട്ടില്ല. ബംഗ്ലാദേശില്‍നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇതിന് പാര്‍ശ്വഫലങ്ങള്‍ തീരെയില്ല. നാല് ദിവസത്തിനുള്ളില്‍ രോഗം ഭേദമാവുകയും ചെയ്യുന്നുണ്ട്.

