പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര വെളളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസ്സെടുത്തിരുന്നു. പേരാമ്പ്ര വെളളിയൂർ കിളിയായിക്ക് അടുത്താണ് സംഭവം.. പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കായി ചെന്നപ്പോഴായിരുന്നു പീഡന ശ്രമം നടന്നത്

പോലീസ് കേസ്സെടുത്തിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.2021 സെപ്തംബർ 11 ശനിയാഴ്ച ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. . വീടിന് സമീപത്തുളള മരത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി,

. കേസ്സെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന വേലായുധനായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇയാൾ ഇതിന് മുമ്പും പോക്സോ കേസിൽ പ്രതിയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →