റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : ഫിഷറീസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിമി ഫിഷ്‌ ആപ്പ്‌ സര്‍ക്കാര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക്‌ മത്സ്യം വീട്ടിലെത്തിക്കുന്നതിനുളള മൊബൈല്‍ ആപ്പാണിത്‌. മിമി ആപ്പിലൂടെയുളള ആദ്യ വില്‍പ്പന ചലച്ചിത്ര താരവും അവതാരികയുമായ ആനിക്ക്‌ നല്‍കി ഫിഷറീസ്‌ വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു.

സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌സിഎഡിസി) കോര്‍പ്പറേഷന്റെ സാമൂഹ്യ സാമ്പത്തിക പദ്ധതിയുടെ ‘പരിവര്‍ത്തനം ‘ എന്ന പദ്ധതിക്കുകീഴിലാണ്‌ ഈ സംരംഭം നടപ്പിലാക്കുന്നത്‌. കേന്ദ്ര ഫിഷറീസ്‌ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്, സാറ്റം(സൊസൈറ്റി ഫോര്‍ അഡ്വാന്‍സ്‌ ടെക്‌നോളജിസ്‌ ആന്റ് മാനേജ്‌മെന്റ് ) എന്നിവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി. മത്സ്യത്തിനും മൂല്യ വര്‍ദ്ധിത ഉത്‌പ്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്‍പ്പന ശാലകളും ഓണ്‍ലൈന്‍ഹോം ഡെലിവറി സംവിധാനവുമാണ്‌ ഈ ആപ്പുവഴി ഒരുങ്ങുന്നത്‌.

ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക്‌ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. മത്സ്യത്തിന്‌ പുറമേ പുതുമയുളള മത്സ്യോല്‍പ്പന്നങ്ങളും ഭാവിയില്‍ ആപ്പുവഴി എത്തിക്കുമെന്ന്‌ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൊല്ലം,ആലപ്പുഴ ,പചത്തനംതിട്ട ജില്ലകളിലെ ഏതാനും സ്ഥലങ്ങളിലാണ്‌ ആദ്യം മിമി ഫിഷിന്‍റെ സേവനം ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.ഫിഷറീസ്‌ ഡയറക്ടര്‍ ആര്‍ഗിരിജ ,കെഎസ്‌സിഎഡിസി എംഡി ഷേക്ക്‌ പരീത്‌, റോയി നാഗേന്ദ്രന്‍, (ഓപ്പറേഷന്‍സ്‌ ഡിവിഷന്‍ പരിവര്‍ത്തനം), തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *