റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീരിലെ ഗുപ്കര്‍ സഖ്യം

ജമ്മു: ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കശ്മീരിലെ ഗുപ്കര്‍ സഖ്യം.തനിക്കൊപ്പം മെഹബൂബയും തരിഗാമിയും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്നു ഫറൂഖ് അബ്ുള്ള പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാകാനിരിക്കേ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത് അടക്കമുള്ള രാഷ്ട്രീയനടപടികളെ പിന്തുണയ്ക്കുന്നതിന്റെ കേന്ദ്രത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണു ജമ്മു കശ്മീരിലെ രാഷ്ട്രീയകക്ഷിനേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച.

അതേസമയം 370, 35 എ വകുപ്പുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗുപ്കര്‍ സഖ്യം. ഗുപ്കര്‍ പ്രഖ്യാപനത്തിനുള്ള ജനകീയ സഖ്യം(പി.എ.ജി.ഡി.) അഥവാ ഗുപ്കര്‍ സഖ്യം നേതാക്കള്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഡോ. ഫറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. ഗുപ്കര്‍ സഖ്യത്തിലെ അംഗങ്ങളായ പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി, സി.പി.എം. നേതാവ് എം.െവെ. തരിഗാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *