തിരുവനന്തപുരം: സംസ്ഥാനത്ത് 27.4.2021 മുതല്‍ ബിവറേജസ് ഔട്ട്ലെറ്റുകള് തുറക്കില്ല. ബദല്‍ മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബിവറേജസ് അടച്ചിടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ വില്‍പ്പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ബെവ്കോ എംഡി പറഞ്ഞു.
ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയേറ്റര്‍ ഷോപ്പിംഗ് മാള്‍, ക്ലബ്ബ്, സ്പോര്‍ട്സ് കോംപ്ലക്സ്, നീന്തല്‍ക്കുളം വിനോദ പാര്‍ക്ക്, വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍, എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തേണ്ടി വരും. എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.



