റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല

April 27, 2021 - 9:29 am

തിരുവനന്തപുരം: സംസ്ഥാനത്ത് 27.4.2021 മുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ബദല്‍ മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബിവറേജസ് അടച്ചിടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ വില്‍പ്പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ബെവ്‌കോ എംഡി പറഞ്ഞു.

ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയേറ്റര്‍ ഷോപ്പിംഗ് മാള്‍, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം വിനോദ പാര്‍ക്ക്, വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍, എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തേണ്ടി വരും. എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *