
Tag: closed


കൊച്ചി നഗരത്തിലെ വഴിയോര കച്ചവടസ്ഥാപനങ്ങള്‍ അടപ്പിച്ചു
കൊച്ചി : കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ക്കുന്ന 18 വഴിയോര കച്ചവടസ്ഥാപനങ്ങള്‍ കണ്ടെത്തി പോലീസ് അടപ്പിച്ചു. ക്വീന്‍സ് വാക്‌വേ, ഷണ്‍മുഖം റോഡ്,അബ്രഹാം മടമാക്കല്‍ റോഡ്, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത വ്യാപാര സ്ഥപനങ്ങള്‍ കണ്ടെത്തിയത്. കൊച്ചി സിറ്റി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ …


സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് 27.4.2021 മുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ബദല്‍ മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബിവറേജസ് അടച്ചിടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ വില്‍പ്പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ …

കൊല്ലം പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം
കൊല്ലം: കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ വാതിലുകള്‍ അടഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു. കോവിഡിന്റെ വ്യാപനത്തില്‍ ആളുകള്‍ ലൈബ്രറിയിലേക്ക് വരാതായതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചിരുന്ന ലൈബ്രറി ഇപ്പോള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. പരിചരണം ലഭിക്കാതെ പുസ്തകങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മലയാളം, …


പ്രത്യേക ജാതിയിലുള്ളവര്‍ക്ക് പ്രവേശനമില്ല ഇടുക്കി വട്ടവടയില്‍ ബാര്‍ബര്‍ഷോപ്പുകള്‍ പൂട്ടിച്ചു
ഇടുക്കി: വട്ടവടയില്‍ ജാതിവിവേചനം പുലര്‍ത്തിയ ബാര്‍ബര്‍ ഷോപ്പുകള്‍ പഞ്ചായത്ത് ഇടപെട്ട് പൂട്ടിച്ചു. ചില പ്രത്യേക ജാതിവിഭാഗത്തില്‍ പെട്ടവര്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്നാണ് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ബാര്‍ബര്‍ ഷോപ്പ് അടച്ചു പൂട്ടിയത്. ചക്ലിയ വിഭാഗത്തിലുള്ളവരെ …

ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ ഉത്തരവിറക്കിയെന്ന വാര്‍ത്ത വ്യാജം
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തില്‍ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും …
