ദുബൈ: ഇന്ത്യയില്‍ നിന്നുളള ഗള്‍ഫ് യാത്രക്കാരുടെ ഇടത്താവളമായ നേപ്പാളില്‍ വിദേശികള്‍ക്കുളള കോവിഡ് ടെസ്റ്റ് നിര്‍ത്തിവച്ചു. നേപ്പാള്‍ ആരോഗ്യ മന്ത്രലയമാണ് ഇതുസംബന്ധിച്ചുളള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതോടെ സൗദിയിലേക്ക് പുറപ്പടുന്നതിനായി നേപ്പാളിലെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി. യുഎഇ, സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് യാത്രവിലക്കുളളതിനാല്‍ . ഇവിടേക്കുളള യാത്രക്കാര്‍ ആശ്രയിക്കുനന്ത് നേപ്പാളിനെയാണ്. യുഎഇയിലേക്കും ഒമാനിലേക്കും ഉളളവര്‍ നിലവില്‍ നേപ്പാളില്‍ എത്തിയിട്ടില്ലെങ്കിലും നിരവധി സൗദി യാത്രികരാണ് നിലവിലുളളത്.
കോവിഡ് ടെസ്റ്റില്ലാതെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. നേപ്പാളിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേപ്പാള്‍ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബം , നേപ്പാളില്‍ ദീര്‍ഘകാലം താമസിക്കുന്ന വിദേശികള്‍ എന്നിവര്‍ക്കുമാത്രമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് പരിമിതപ്പെടുത്തി.
ലക്ഷം രൂപവരെ മുടക്കിയാണ് പലരും നേപ്പാളിലെത്തിയിരിക്കുനന്ത്. ഇവരില്‍ ചിലര്‍ ദുബൈ വഴി സൗദിയിലേക്ക യാത്ര ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുഎഇയില്‍ നിന്നുളള വിമാനങ്ങള്‍ക്കും സൗദി വിലക്കേര്‍പ്പെടുത്തിയതോടെ നേപ്പാളിലേക്ക് പോവുയായിരുന്നു.


