ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മഭൂഷണ്‍ പണ്ഡിറ്റ് രാജന് മിശ്ര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 70 വയസായിരുന്നു. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. ബനാറസ് ഘരാനയിലെ പ്രശസ്ത ക്ലാസിക്കല്‍ ഗായകനായിരുന്ന രാജന് മിശ്രക്ക് 2007ലാണ് പത്മ ഭൂഷണ് ലഭിച്ചത്. രാജന് മിശ്രയുടെ നിര്യാണത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
സജന് മ്യൂസിക്കല്‍ ഗ്രൂപ്പ് അംഗമായ രാജന് മിശ്ര 1978ലാണ് ആദ്യമായി വിദേശത്ത് ശ്രീലങ്കയില്‍ തന്റെ സംഗീത കച്ചേരി അവതരിപ്പിക്കുന്നത്. അതിനു ശേഷം ജര്‍മനി , ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡ് ,ഓസ്ട്രിയ,അമേരിക്ക,യുകെ ,നെതര്‍ലാന്‍ഡ്സ്, റഷ്യ , സിംഗപ്പൂര്‍, ഖത്തര്‍ ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ ലോകമെമ്പാടുമുളള നിരവധി രാജ്യങ്ങളില്‍ സംഗീത കച്ചേരി അവതരിപ്പിച്ചു.
രാജന് മിശ്രയും സജന് മിശ്രയും ഇന്ത്യന്‍ ശാസ്ത്രിയ സംഗീതത്തിലെ ഖയാല്‍ ശൈലിയില്‍ സഹോദര ഗായകരാണ്. ഇരുവരും ലോക പ്രശസ്തരാണ്. ഇദ്ദേഹത്തിന്റെ
‘ ഭൈരവ് സേ ഭൈരവി തക് ‘, ‘ഭക്തി മല ‘, ‘ദുര്‍ഗതി നാഷിനി ദുര്‍ഗ’ ,’ ആരതി കിജായി ഹനുമാന് ലാലാകി’ തുടങ്ങിയ പ്രസിദ്ധമാണ്.


