കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തി കളള വോട്ട് ചെയ്യുന്നത് തടയാന്‍ ഇടുക്കി ജില്ലാതിര്‍ത്തിയില്‍ കേന്ദ്ര സേനയെ നിയോഗിക്കാനുളള തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്ടകോടതി തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ഇരു സംസ്ഥാനങ്ങളിലേയും വോട്ടര്‍ പട്ടികയില്‍ പേരുളളവര്‍ അതിര്‍ത്തി കടന്നെത്തി വോട്ടുചെയ്യുന്നത് തടയാന്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഉടുമ്പന്‍ചോല ,ദേവികുളം ,പീരുമേട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ ഇ.എം.ആഗസ്തി,ഡി.കുമാര്‍, സിറിയക് തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
03.04.2021 ശനിയാഴ്ച അവധി ദിസസമായിട്ടും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജസ്റ്റീസ് എന്‍ നാഗേഷ് വാദം കേട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുന്‍ കാലങ്ങളില്‍ അതിര്‍ത്തി കടന്നെത്തി വന്‍തോതില്‍ കളളവോട്ട് ചെയ്തിരുന്നതായും പോലീസ് അതിര്‍ത്തി അടച്ചാലും കളളവോട്ടുകാര്‍ ഇത് തുറന്നെത്തുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഇത്തവണ ഇലക്ഷന്‍ കമ്മീഷന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് രേഖകള്‍ പരിശോധിച്ച സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
ജില്ലാ ഇലക്ട്രല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പോളിംഗ് ദിവസവും തലേദിവസവും നിരീക്ഷണത്തിനായി കേന്ദ്ര സായുധ സേനയെ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും വിന്യസിക്കാന്‍ നടപടിയെടുത്തിട്ടുളളതായി പറയുന്നുണ്ട്. അതിര്‍ത്തിയിലെ നാല് സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും കേന്ദ്ര സായുധ സേനയെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഏപ്രില്‍ 2ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിലും സൂചിപ്പിച്ചിട്ടുണ്ട്. കളളവോട്ട ചെയ്യുന്നത് തടയാന്‍ സാധ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. അതേതുടര്‍ന്നാണ് തീരുമാനം വീഴ്ചയില്ലാതെ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കിയത്.




