റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള ജനത മുഖ്യ മന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

April 4, 2021 - 10:04 am

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ 9 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് കുറ്റസമ്മതമായി കരുതാമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സ്വര്‍ണ കടത്തിനെ കുറിച്ചും അതിലെ മുഖ്യ പ്രതി സ്വപ്‌നയെക്കുറിച്ചും ഇതുവരെ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.കേരള ജനത മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ പോകുമ്പോള്‍ കിറ്റും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ഇടത് മുന്നണിയുടെ പ്രവര്‍ത്തിയെ തെരഞ്ഞെടുപ്പ കമ്മീഷന്‍ ഗൗരവമായി കാണണമെന്നും പക്ഷപാത രഹിതമായി വോട്ടുകള്‍ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരട്ടവോട്ടുകളെക്കുറിച്ചും ബിജെപി തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *