കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷന് അഡ്വ. മുഹമ്മദ് സിയാദ്. യുവനടി അതിക്രമത്തിന് ഇരയായ സിനിമയിലെ ഐസിസി അംഗമാണ് മുഹമ്മദ് സിയാദ്. ഐസിസി അംഗമായ അഭിഭാഷകന് രഞ്ജിത്തിന് വേണ്ടി ഹാജരായതില്‍ വിവാദം ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞത്. നടി ഐസിസിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും മുഹമ്മദ് സിയാദ് വ്യക്തമാക്കി.
കസ്റ്റഡി അപേക്ഷയും ജാമ്യ ഹര്‍ജിയും ഏപ്രിൽ 4 ശനിയാഴ്ച കോടതി പരിഗണിക്കും
വക്കാലത്ത് ഏറ്റെടുത്ത് ബുധനാഴ്ച രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് പിന്നാലെ നിലപാട് മാറ്റുകയായിരുന്നു. നിലവില്‍ ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യ ഹര്‍ജിയും ഏപ്രിൽ 4 ശനിയാഴ്ച കോടതി പരിഗണിക്കും. കേസില്‍ രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടന് ബോബി കുര്യന്, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും. രഞ്ജിത്തിന് ഒളിവില്‍ പോകാന്‍ നടനും അസിസ്റ്റന്റ് ഡയറക്ടറും സഹായിച്ചുവെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
