റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

March 11, 2026 - 2:47 pm

കൊച്ചി|പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി. നെടുമ്പാശേരിയിൽ നിന്ന് അദ്ദേഹം തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും. കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ വച്ചുള്ള മൂന്ന് പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. 12.30 ന് മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളന ത്തിലും ശേഷം കലൂര്‍ സ്റ്റേഡിയത്തിലേക്കും പോകും.

10,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും മോദി നിര്‍വഹിക്കും.

സ്റ്റേഡിയത്തിന് മുന്‍വശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. രണ്ടു മണിയോടെ കലൂരില്‍ എന്‍ഡിഎയുടെ പൊതുസമ്മേളനം ആരംഭിക്കും. യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ ഡി എ പ്രകടനപത്രിക മോദി പ്രകാശനം ചെയ്യും. അരലക്ഷത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. 10,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും മോദി നിര്‍വഹിക്കും. ഇന്ന് വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *