റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍

March 11, 2026 - 2:54 pm

കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പേ ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നതിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും കൊടികളുമാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നീക്കിയത്. നഗര ത്തില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വയ്ക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇത് നീക്കം ചെയ്തത്. ‌പ്രധാനമന്ത്രി എത്തുന്നതിന്‍റെ ഭാഗമായി മെട്രോ തൂണുകളിലും റോഡുകളിലുമടക്കം നിരവധി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും ആയിരുന്നു ബിജെപി വച്ചത്. ഇതാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാറ്റിയത്.

പോളിപ്രൊപ്പിലിന്‍ പ്ലാന്‍റിനു പ്രധാനമന്ത്രി തറക്കല്ലിടും

അതേസമയം, ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്‍റിനു പ്രധാനമന്ത്രി തറക്കല്ലിടും.ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്‍റെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവില്‍ നിര്‍മിച്ച തലപ്പാടി-ചെങ്കള റീച്ചിലെ ആറുവരിപ്പാത മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *