Tag
ന്യൂസ് ഡെസ്ക്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും

November 30, 2025 - 6:10 am

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ ബിസിനസുകാർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ ദുബായിൽ അവസാനിക്കും.

ഡിസംബർ രണ്ടിന് കേരളത്തിലേക്ക് മടങ്ങും..

ഖിസൈസിലുള്ള അമിറ്റി സ്‌കൂളിൽ ഡിസംബർ 1 തിങ്കളാഴ്ച വൈകുന്നേരം ഓർമ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. നേരത്തെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന സന്ദർശനം മാറ്റി വെക്കുകയായിരുന്നു. ഡിസംബർ രണ്ടിന് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *