റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ- ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

October 26, 2025 - 6:56 pm

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു.നാലുവര്‍ഷത്തിന് ശേഷമാണ് ചൈനയിലേക്കുളള വിമാന സർവീസ് വീണ്ടും തുടങ്ങിയത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുഹാന്‍ഷുവിലേക്കാണ് ആദ്യ സര്‍വീസ്. ഷാങ്ഹായി – ഡല്‍ഹി സര്‍വീസ് നവംബര്‍ ഒന്‍പതിന് ആരംഭിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ ചര്‍ച്ചകള്‍, ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുടെ സാങ്കേതിക കൂടിയാലോചനകള്‍ എന്നിവയാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുളള ബിസിനസ് പങ്കാളിത്തങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കും.

വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. 2020ലെ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും പുതിയ വഴികള്‍ തുറക്കുന്ന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്നാണ് പ്രതീക്ഷ.

ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കിടയില്‍ ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കാനിടയാക്കും.

ആഗോള തലത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ വിമാന സര്‍വീസ് പുനരാരംഭിച്ചത് വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക സാംസ്‌കാരിക ബന്ധം .ശക്തിപ്പെടാത്താനും ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കിടയില്‍ നേരിട്ടുള്ള ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *