സംസ്ഥാനത്ത് ആദ്യമായി സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലാബ് കൊച്ചിയിൽ കുസാറ്റ് -അനേർട്ട് സംയുക്ത സംരംഭം പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി ഒരുങ്ങുന്നു. സംസ്ഥാനത്താദ്യമായി പ്രവർത്തനം ആരംഭിക്കുന്ന ലാബ് അനേർട്ടിന്റെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്റ്റിക് (സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ സെന്റർ) …