റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തും : എം.വി.​ഗോവിന്ദൻ

October 21, 2025 - 5:59 pm

കണ്ണൂര്‍ \ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ അരനൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍. പദ്ധതിക്ക് പണം തടസമായിരുന്നില്ല. കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *