വിഴിഞ്ഞം: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വിഴിഞ്ഞം മുക്കോല മേഖലയിലെ ക്യാമ്പുകളിലുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുന്നതിനായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. പശ്ചിമ ബംഗാള്‍ സ്വദേശി രാകേഷ് മണ്ഡലാണ് (23) നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പ്പന നടത്തുവെന്ന രഹസ്യവിവരം
ഇയാളില്‍ നിന്ന് 22,000 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. മുക്കോല, ഉച്ചക്കട അടക്കമുളള മേഖലകളിലുളള ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ വ്യാപമായി മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പ്പന നടത്തുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദേശീയപാതയിലെ മുക്കോല ഭാഗത്ത് വച്ച് ഇയാളെ ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവും ബ്രൗണ്‍ഷുഗറുമായി പിടികൂടിയത്.ഇയാളുടെ പക്കലുളള ബാഗില്‍ നിന്ന് 18.637 ഗ്രാം ബ്രൗണ്‍ ഷുഗറും 22.14ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അലുമിനിയം ഫോയില്‍ പേപ്പറില്‍ കുഴമ്പ് രൂപത്തിലാക്കിയ നിലയിലാണ് ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തത്. ഇതിനൊപ്പമായിരുന്നു കഞ്ചാവുമുണ്ടായിരുന്നത്
നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രശാന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രസന്നന്‍, ലാല്‍കൃഷ്ണ, വിനോദ്, അഖില്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
