ചൈനയില്‍ കനത്ത മഴ : മരിച്ചവരുടെ എണ്ണം 38 ആയി

ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി റോഡുകള്‍ തകരുകയും വൈദ്യുതി നിലയ്ക്കുകയും ജനങ്ങള്‍ അഭയാർഥി ക്യാംപുകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്.ബെയ്ജിംഗിന്‍റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണു വിവരം.

136 ഗ്രാമങ്ങള്‍ ഇരുട്ടിൽ

പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ എത്രയും വേഗം സഹായിക്കണമെന്നു പ്രസിഡന്‍റ് ഷീ ജിൻപിംഗ് ഉത്തരവിട്ടതിനു പിന്നാലെ 80,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.136 ഗ്രാമങ്ങള്‍ ഇരുട്ടിലാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ജൂലൈ 26 ശനിയാഴ്ച രാത്രിയാണ് കനത്ത മഴ പെയ്യാനാരംഭിച്ചത്. മിയുൻ, യാൻഖ്വിംഗ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →