റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ 

July 29, 2025 - 5:07 am

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദിനംപ്രതി പരിശോധിക്കുന്നതിന് മേല്‍നോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരനായ ഡോ ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. നിക്ഷ്പക്ഷമായ ഒരു സംവിധാനം അണകെട്ടിന്റെ സുരക്ഷാ പരിശോധിക്കേണ്ടത് ഉണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് നല്‍കണമെന്നാണ് ആവശ്യം.

ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം മൗലിക അവകാശമാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്ത് താമസിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്ക് അണക്കെട്ടിന്റെ സുരക്ഷാ സംബന്ധിച്ച ആശങ്കയുണ്ടെന്ന് ജോ ജോസഫ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്റെയും മൗലിക അവകാശമാണ്. ഇതിനായി ആവശ്യത്തിന് യോഗ്യതയുള്ള ജീവനക്കാരുമായി മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *