റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറിൽ വീണ്ടും വൻ മണ്ണിടിച്ചിൽ ; മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും നിലച്ചു

July 28, 2025 - 6:10 am

മൂന്നാർ | കനത്തമഴയിൽ മൂന്നാറിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം വൻ മണ്ണിടിച്ചിൽ. ജൂലൈ 26 ഴെളളിയാഴ്ച രാത്രി മണ്ണിടിഞ്ഞ് മൂന്നാർ സ്വദേശി മരിച്ച അതേസ്ഥലത്താണ് 27ന് ഉച്ചക്ക് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ ദേശീയപാത മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. രണ്ടാൾ ഉയരത്തിൽ മണ്ണും കല്ലും റോഡിലേക്ക് വീണുകിടക്കുകയാണ്. ഇവ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും

വെളളിയാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു ജീവൻ നഷ്ടമായിരുന്നു.

ബൊട്ടാണിക്കൽ ഗാർഡനും കേടുപാടുകൾ സംഭവിച്ചു. ബൊട്ടാണിക്കൽ ഗാർഡന് സമീപം ദേശീയപാതയിൽ വെളളിയാഴ്ച രാത്രി എട്ടുമണിക്കുണ്ടായ മണ്ണിടിച്ചിലിലാണ് ഒരു ജീവൻ നഷ്ടമായത്. വാഹനത്തിൽ വരികയായിരുന്ന മൂന്നാർ സ്വദേശി ഗണേശൻ മണ്ണിനടിയിൽപ്പെടുകയായിരുന്നു. ഇതേപ്രദേശത്ത് ഇന്ന് രാവിലെയും മണ്ണിടിഞ്ഞു. ഉച്ചക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടായി. ഗതാഗതം നിലച്ചതോടെ ആനച്ചാൽ- രാജാക്കാട്- രാജകുമാരി വഴി കിലോ മീറ്ററുകൾ സഞ്ചരിച്ച് വേണം സൂര്യനെല്ലി, ദേവികുളം ഉൾപ്പെടെ എത്താൻ. മുൻവർഷങ്ങളിലും പ്രദേശത്ത് മണ്ണ് ഇടിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *