റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്

July 28, 2025 - 6:20 am

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ അഭ്യർത്ഥിച്ചു.

പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ

കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ കൂട്ടിക്കൊണ്ടുവരുന്നതിന് ഛത്തീസ്ഗഢിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതിനുശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *