റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാപ്പര്‍ വേടന്‍ നാളെ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും

May 4, 2025 - 6:25 pm

തൃശൂര്‍ | സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 5 ന് ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയിൽ റാപ്പര്‍ വേടന്‍ പൊതു വേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. വിവാദത്തില്‍ പെട്ടതിനു ശേഷം ആദ്യമായിട്ടാണ് റാപ്പര്‍ വേടന്‍ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. .നാളെ (മെയ് 5 ന്) വൈകിട്ടാണ് വേടന്റെ റാപ്പ് ഷോ. വേടനെതിരായ വിവാദങ്ങള്‍ക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. തനിക്കു തെറ്റുപറ്റിയെന്നും തിരുത്താന്‍ ശ്രമിക്കുമെന്നും വേടന്‍ പശ്ചാത്തപിച്ച സാഹചര്യത്തിലാണ് എന്റെ കേരളം പരിപാടിയില്‍ ഇടുക്കിയിലേക്ക് വീണ്ടും ക്ഷണിച്ചത്.

വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയതും കഴുത്തിലണിഞ്ഞ പുലിപ്പല്ല് മാലക്കെതിരെ വനം വകുപ്പ് നടപടി സ്വീകരിച്ചതുമെല്ലാ വിവാദമായിരുന്നു. ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാളെ വൈകിട്ട് വേടന്റെ റാപ്പ് ഷോ നടക്കും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *