ജമ്മു| ജമ്മുകാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ച സൈനികര്‍.രാവിലെ 11.30 ഓടെ യായിരുന്നു. സംഭവം..
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്. .700 അടി താഴ്ചയുള്ള മലയിടുക്കില്‍ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
