റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്യൂട്ടിക്കിടയിൽ മദ്യപിച്ച പോലീസുകാരെ സസ്പെന്‍ഡു ചെയ്തു

April 9, 2025 - 6:20 am

കൊല്ലം | കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ഡ്യൂട്ടി ചെയ്തതായി ആരോപണമുയര്‍ന്ന പോലീസുകാരെ സസ്പെന്‍ഡു ചെയ്തു. കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്‌ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. .ഏപ്രിൽ 4 ന് പുലര്‍ച്ചെയായിരുന്നു സംഭവം.

നാട്ടുകാരെ തട്ടിയിട്ട് വാഹനം അമിത വേഗത്തില്‍ ഓടിച്ചു പോയി.

പത്തനാപുരത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഇരുവരെയും മദ്യപിച്ചു എന്ന് ആരോപിച്ച് ആശുപത്രി ജംഗ്ഷന് സമീപം നാട്ടുകാര്‍ പോലീസ് വാഹനം തടഞ്ഞിരുന്നു.എന്നാല്‍ നാട്ടുകാരെ തട്ടിയിട്ട് വാഹനം അമിത വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ ഇരുവരും അറിയിച്ചിരുന്നില്ല. .

. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്പി സാബു മാത്യു നേരിട്ടുനടത്തിയ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.തുടര്‍ന്നാണ് നടപടി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *